ഇന്ത്യ ചൈന പാക് ഒരു ചെറിയ വിവരണം

ഇന്ത്യ ചൈന പാക് ഒരു ചെറിയ വിവരണം

ഇന്ത്യയുടെ അയൽരാജ്യമായ ‘ചൈനയുടെ’ ഒളിഞ്ഞും തെളിഞ്ഞുമുള്ള ‘ഇന്ത്യാവിരുദ്ധ നയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും’ ഒരു ചരിത്രാന്വേഷണം:- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യാമഹാരാജ്യത്തിന്റെ നിലനിൽപ്പിന് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത് ‘പാക്കിസ്ഥാൻ,ചൈന’ എന്നീ രണ്ട് അയൽരാജ്യങ്ങളിൽ നിന്നാണ്.ജനാധിപത്യത്തോട് എന്നും പുറംതിരിഞ്ഞ് നിന്നിട്ടുള്ള ഈ രണ്ട് രാജ്യങ്ങളും ഇന്ന് തെക്കേ ഏഷ്യൻരാജ്യങ്ങളിലാകെമാനം തീവ്രവാദ-വിധ്വംസകപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുകയാണ്. 14 അയൽ രാജ്യങ്ങളുള്ള ചൈനക്ക് 10 അയൽരാജ്യങ്ങളുമായും അതിർത്തിതർക്കം നിലനിൽക്കുന്നു എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടവിഷയം.ഇന്ത്യയുടെ സാമ്പത്തികമേഖലയിലുള്ള കുതിച്ചുചാട്ടമാണ് ഈ രണ്ടുരാജ്യങ്ങളേയും ഭീതിയിലാഴ്ത്തുന്ന മുഖ്യഘടകം. തെക്കേ ഏഷ്യയിൽ ‘ചൈനക്കെതിരെ’ …